രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയദിനം ആഘോഷിച്ചു.
മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി വിജയദിനാഘോഷം നടത്തി. എസ്എസ്എല്‍സിക്ക് പരീക്ഷക്ക് 10 ഫുള്‍ എ പ്ലസ്സും പ്ലസ് ടു പരീക്ഷക്ക് 21 ഫുള്‍ എ പ്ലസ്സും നേടിയിരുന്നു. വിജയദിനാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു തോമസ് നന്ദിയും പറഞ്ഞു. മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു മാത്യു, പിടിഎ പ്രസിഡന്റ് സിബി എം ജെ മണ്ണാപറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ ശ്രുതി നന്ദന എം എസ്, ജെയിംസ് ടോണി എന്നിവര്‍ മറുപടിപറഞ്ഞു.പി എം മാത്യു സമ്മാനദാനം നിര്‍വഹിച്ചു.
0 Comments