ജി. അരുണിന് പൂവച്ചൽ ഖാദർ മാധ്യമ അവാർഡ്....... അരുണിന് ഇത് 25-ാമത് പുരസ്കാര നിറവ്
ഗാന രചിതാവും കവിയുമായിരുന്ന പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മാധ്യമ അവാർഡ് മംഗളം തിരുവനന്തപുരം യൂണി റ്റിലെ റിപ്പോർട്ടർ ജി. അരുണിന്.
ഭക്ഷ്യ -പൊതു വിതരണം, തിരുവിതാകൂർ ദേവസ്വം ബോർഡ്, കെ. എസ്. ആർ. ടി. സി, പ്രിയദർശിനി പ്ലാന്റ്ഒറിയാം, വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ കലോത്സവം, കെ. എസ്. ഇ. ബി, മിൽമ, മ്യൂസിയം -സൂ,പരിസ്ഥിതി -കാലാവസ്ഥ വ്യതിയാനങ്ങൾ,മത്സ്യതൊഴിലാളി മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടു കൾ പരിഗണിച്ചാണ് അരുണിനെ അവാർഡിന് തെരഞ്ഞെടുത്തതെന്നു പ്രഫ. അലിയാർ,സംവിധായകൻ അനിൽ ദേവ്,കവി സെയ്‌ദ് സബർമതി,എഴുത്തുകാരായ പി. ആർ പ്രമോദ്,കെ.പി ഹരികുമാർ,എസ് സുവർണകുമാരി എന്നിവർ അംഗങ്ങൾ ആയ അവാർഡ് നിർണ്ണയ കമ്മിറ്റി അറിയിച്ചു.
21-ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഖാദർ കൾച്ചറൽ ഫോറം പ്രസിഡന്റ് പൂവച്ചൽ സുധിർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഐ. ബി സതീഷ് എം. എൽ. എ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി ജി. ആർ അനിൽ ഉൽഘാടനം ചെയ്യും.
എസ്. വി രാജേഷ് (മനോരമ ), എസ് ശ്രീകേഷ് (മാതൃഭൂമി ),എൻ. ബി ബാബു (ദേശാഭിമാനി ),എം റഫിക്ക് (കേരള കൗമുദി ),ബിജു ചന്ദ്രശേഖർ(മാധ്യമം ),ഫ്രിർദോസ് കയൽപുറം (ചന്ദ്രിക ),ശിവ കൈ ലാസ് (ജന്മഭൂമി )എന്നിവർക്കും വിവിധ അവാർഡുകൾ ഉണ്ട്.
ആലപ്പുഴ തകഴി ദേവസ്വം ബോർഡ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ആർ. സവിതയാണ് ഭാര്യ.ഇറോഡ് നന്ദ മെഡിക്കൽ കോളേജിൽ അവസാന വർഷ ബി എ എം എസ് വിദ്യാർത്ഥിനിയും പ്രശസ്ത നിർത്തകിയുമായി അരുന്ധതി പണിക്കർ മകളുമാണ്.
0 Comments