വിളക്കിത്തല നായർ സമാജം താലൂക്ക് വാർഷിക സമ്മേളനം 29 ന്



വിളക്കിത്തല നായർ സമാജം മീനച്ചിൽ താലൂക്ക് യൂണിയൻ വാർഷികവും തെരഞ്ഞെടുപ്പും ജൂൺ 29 ന് രാവിലെ 10 മണിക്ക് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടക്കും. 

ജോസ് കെ.മാണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡൻറ് പി.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തും. 


സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ എന്നിവർ മുതിർന്ന സമുദായ അംഗങ്ങളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും ആദരിക്കും.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments