ഏരിയ പുനസംഘടന...... സി.പി.ഐ.എം പാലാ ഏരിയ കമ്മിറ്റി സെക്രട്ടറിയായി സജേഷ് ശശിയെ തെരഞ്ഞെടുത്തു....... വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് കൂടിയാണ് സജേഷ് ശശി





ഏരിയ പുനസംഘടന......  സിപിഐഎം പാലാ ഏരിയ കമ്മിറ്റി സെക്രട്ടറിയായി  സജേഷ് ശശിയെ തെരഞ്ഞെടുത്തു....... വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് കൂടിയാണ് സജേഷ് ശശി .

സുനിൽ പാലാ 

ഏരിയാ പുനസംഘടനയുടെ ഭാഗമായി കടപ്ലാമറ്റം ലോക്കൽ  അയർക്കുന്നത്തേക്ക്  മാറ്റിയതോടെയാണ് കടപ്ലാമറ്റം ലോക്കലിൽ നിന്നുള്ള നിലവിലെ പാലാ  ഏരിയാ സെക്രട്ടറി പി.എം. ജോസഫിന് സ്ഥാനം നഷ്ടപ്പെട്ടത് . 

പാലാ ഏരിയായിലെ മരങ്ങാട്ടുപിള്ളി ലോക്കൽ കടുത്തുരുത്തിയിലേക്ക് ലേക്ക് മാറ്റിയപ്പോൾ കടനാട്, ഭരണങ്ങാനം ലോക്കലുകൾ പാലാ ഏരിയായിലായി. 


 പാർട്ടിയുടെ കോട്ടയം ജില്ലയിലെ തന്നെ  യുവ നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ സജേഷ് ശശി വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ പഞ്ചായത്തിനെ സംസ്ഥാനത്തെ തന്നെ മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റിയ പ്രഗത്ഭനാണ് .

 

കോട്ടയം ജില്ലയിൽ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്തു സ്വരാജ് ട്രോഫി നേടിയത് സഖാവ് സജേഷ് ശശിയുടെ ഭരണകാലത്താണ് .

 കേരളത്തിലെ ഏറ്റവും മികച്ച യുവജന സഹകരണ സംഘമായ ഇനാട് യുവജന സഹകരണ സംഘത്തിന്റെ സ്ഥാപകനും  പ്രസിഡന്റ്റുമായ  സജേഷ് ശശി മികച്ച സംഘടകനും ആണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments