കരിമണ്ണൂര്‍ പാഴൂക്കരയില് 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് വയോധികന് മരിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ആറരയോടെ കമ്പോത്തുങ്കല് ഇബ്രാഹിം (65) ആണ് മരിച്ചത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കാല് വഴുതി 30 അടി താഴ്ചയുള്ള കിണറ്റിലെക്ക് വീഴുകയായിരുന്നു ഏകദേശം 15 അടിയോളം വെള്ളവുമുണ്ടായിരുന്നു.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരില്‍ ഒരാള്‍ കിണറ്റില്‍ ഇറങ്ങി ഇബ്രാഹിമിനെ പുറത്തെത്തിക്കാന്‍ നോക്കിയെങ്കിലും കിണറിന്റെ ആഴം കാരണം ശ്രമം പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു പി തോമസിന്റെ നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി ഇബ്രാഹിമിനെ കിണറ്റില്‍ നിന്നും കരക്കെത്തിച്ച് സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കരിമണ്ണൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
0 Comments