ഏറ്റുമാനൂർ ജനകീയ വികസന സമിതി മൂന്നാം വാർഷിക ആഘോഷവും ഹാസ്യ സാമ്രാട്ട് പിള്ളയുടെ 40-ാംചരമവാർഷിക ആചരണവും


ഏറ്റുമാനൂർ ജനകീയ വികസന സമിതി മൂന്നാം വാർഷിക ആഘോഷവും ഹാസ്യ സാമ്രാട്ട് പിള്ളയുടെ 40-ാംചരമവാർഷിക ആചരണവും

ഏറ്റുമാനൂർ ജനകീയ വികസന സമിതി മൂന്നാം വാർഷിക ആഘോഷവും ഹാസ്യ സാമ്രാട്ട് പിള്ളയുടെ 40-ാംചരമവാർഷിക ആചരണവുംബുധനാഴ്ച നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് രണ്ടിന് വികസന സമിതിയുടെ സമ്മേളനത്തിനു ശേഷം മൂന്നിന് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം മത്സരം നടക്കും. 4.15-ന് സമാപന സമ്മേളനം മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.ജനകീയ വികസന സമിതിയുടെ പ്രഥമ എസ്. പി.പിള്ള പുരസ്കാരം കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യർക്ക് മന്ത്രി സമ്മാനിക്കും.


വികസന സമിതി പ്രസിഡണ്ട് ബി .രാജീവ് അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി.മുഖ്യാതിഥിയായിരിക്കും.
ചടങ്ങിൽ സിനിമ സംവിധായകൻ ജോഷി മാത്യുവിനെ ആദരിക്കും.
അമ്മ വൈസ് പ്രസിഡണ്ട് ജയൻ ചേർത്തല,ആത്മ വൈസ് പ്രസിഡൻറ്മോഹൻ ഐരൂർ ,ഹരികുമാർ ചങ്ങമ്പുഴ,എൻ .അരവിന്ദാക്ഷൻ നായർ തുടങ്ങിയവർ പ്രസംഗിക്കും.


ഉന്നത വിജയം കരസ്ഥമാക്കിയ 105 - ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ചടങ്ങിൽആദരിക്കും.നഗരസഭ ചെയർപേഴ്സൺ ലൗലിജോർജ്,പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു,പഞ്ചായത്ത് പ്രസിഡണ്ട്മാരായ ജോസ് അമ്പലക്കുളം,വി. കെ. പ്രദീപ്,ഇ. എം .ബിനു,അംബിക സുകുമാരൻ എന്നിവർ നേതൃത്വം നൽകും.


പത്രസമ്മേളനത്തിൽ ബി. രാജീവ്,മോഹൻകുമാർ മംഗലത്ത്,രാജു ഇമ്മാനുവൽ,ജോയി പൂവം നിൽക്കുന്നതിൽ,പ്രിയ ബിജോയ്,പി.ടി. ജോർജ് പുളിങ്ങാപ്പള്ളിൽ,വി. എം. തോമസ് വേമ്പനി,അബ്ദുൽ റഹ്മാൻ,കെ.ഒ. ഷംസുദ്ദീൻ,സബീർ തായിമഠം,ബി. എം. പ്രസാദ്,അമ്മിണി എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments