നിയോജകമണ്ഡലത്തിലെ 6 വായനശാലകൾക്ക് പുതിയ മന്ദിരങ്ങൾക്കായി ഒരുകോടി 33 ലക്ഷം രൂപ അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ
നിയോജക മണ്ഡലത്തിലെ 6 വായനശാലകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി 1.33 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.
മേവിട സുഭാഷ് വായനശാല 58 ലക്ഷം-
ഇടനാട് ദേശീയ വായനശാല 20 ലക്ഷം -
രാമപുരം സർവ്വോദയം വായനശാല 20 ലക്ഷം .
കൊണ്ടാട് പ്രോഗ്രസീവ് പബ്ലി ക് ലൈബ്രറി 10 ലക്ഷം . പ്രവിത്താനം പബ്ലിക് ലൈബ്രറി 10 ലക്ഷം ഉൾപ്പെടെ ഒരു കോടി 33 ലക്ഷം രൂപയാണ് അനുവദിച്ചത്.
ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹിയും മേവിട സുഭാഷ് വായനശാല പ്രസിഡണ്ടുമായ ബാബു കെ. ജോർജ് , റോബി ഊടുപുഴ , അഡ്വ:വി. ജി വേണുഗോപാൽ, അഡ്വ.പി. ബിജു , അഡ്വ.എസ്. ഹരി, ബേബി കദളിക്കാട്ട് എന്നിവർ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
0 Comments