പാമ്പാടിയിൽ 8-ാം മൈലിനു സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു.

 

കോട്ടയം   പാമ്പാടിയിൽ 8-ാം മൈലിനു സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെട്ടു. ദേശീയപാത കെ.കെ റോഡിൽ ഞായറാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. എട്ടാം മൈലിനും, ഏഴാം മൈലിനുമിടയിലുള്ള പാണംമ്പടി കല്ലുപാലം തോട്ടിലേക്കാണ് ആഡംബര വാഹനം നിയന്ത്രണം തെറ്റി വീണത്. 


തോട്ടിലേക്ക് വാഹനം  കുത്തി വീണ നിലയിലായിരുന്നതിനാൽ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് കാറിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കൊല്ലാട് സ്വദേശികളായ നാല് പേരായിരുന്നു ഡിഫെൻഡർ കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments