വിളക്കിത്തല നായർ സമാജം താലൂക്ക് വാർഷികം നടത്തി



 വിളക്കിത്തല നായർ സമാജം മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പുംപാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്നു. ജോസ് കെ.മാണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. 


സമാജം ആവശ്യപ്പെടുന്ന എയ്ഡഡ് കോളേജ് അടക്കമുള്ള ആവശ്യങ്ങൾ നേടുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക്    പ്രസിഡൻറ് പി.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.


. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.  മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ എന്നിവർ മുതിർന്ന സമുദായ അംഗങ്ങളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും ആദരിച്ചു. 


വിവിധ നേതാക്കളായ പി.എം. ജോസഫ്, ബാബു കെ.ജോർജ്, എൻ.സുരേഷ്, രജ്ഞിത് ജി. മീനാ ഭവൻ, സമാജം ഭാരവാഹികളായ എസ്.മോഹനൻ, എൻ.എം.മോഹനൻ, അഡ്വ.ടി.എം ബാബു, കെ.ജി.സജീവ്,കെ.ആർ. സാബുജി, ടി.എൻ. ശങ്കരൻ, കെ.എൻ.ശ്യാമു, കെ.കെ.രവീന്ദ്രൻ, പി.ബി. സിജു, ബിനോ പി.നാരായണൻ, ഷിനീബ് കുമാർ, ലീലാ മണി രവി എന്നിവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ്. സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ. ചന്ദ്രൻ നന്ദിയും പറഞ്ഞു.


താലൂക്ക് ഭാരവാഹികൾ: കെ.എ. ചന്ദ്രൻ ( പ്രസി.), എ.ബൈജു, കെ.കെ.രവീന്ദ്രൻ (വൈസ് പ്രസി.) സി.ബി.സന്തോഷ്(സെക്ര.), കെ.എസ്. അജിത് കുമാർ, ഷിനീബ് കുമാർ (ജോ.സെക്ര), പി.ബി. സിജു ട്രഷറർ)










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments