ഗസ്റ്റ് അധ്യാപക ഒഴിവുകൾ..... യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സംസ്കൃത സർവ്വകലാശാല നടത്തുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കാം…


കാലടി ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള കായിക പഠന വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഒന്നിന് രാവിലെ 11ന് കായിക പഠന വിഭാഗത്തിൽ നടത്തുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള കായിക പഠന വിഭാഗം നടത്തുന്ന എം. പി. ഇ. എസ്. പ്രോഗ്രാമിൽ ജനറൽ, ഒ. ബി. സി. (മുസ്ലിം), എസ്. സി., എസ്. ടി., ഒ. ബി. എച്ച്. വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. 


പ്രസ്തുത ഒഴിവുകളിലേയ്ക്കുളള പ്രവേശനത്തിനായി ജൂലൈ ഒന്നിന് രാവിലെ എട്ടിന് സ്പോട്ട് അഡ്മിഷൻ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. താത്പ്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം കായിക പഠന വിഭാഗം നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments