സുഹൃത്തുക്കളുടെ മൊബൈലുകളും, പണവും അപഹരിച്ച ആസാം സ്വദേശികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ.
ആസ്സാം, നാഗോൺ ജില്ല, സുറിയ ഗ്രാമം, ഷാല്ഗുരി, കമാലുദീൻ , ആസ്സാം,സിമിൽഗുരി വില്ലേജ്, മുജിബുൾ റഹ്മാൻ എന്നിവരെ ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ നേതാജി നഗർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ സുഹൃത്തുക്കളുടെ 50000 രൂപയോളം വില വരുന്ന അഞ്ചു മൊബൈൽ ഫോണുകളും, പല ബാഗുകളിലായി സൂക്ഷിച്ചിരുന്ന 3820/- രൂപയും ഇരുവരും ചേർന്ന് മോഷണം ചെയ്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
0 Comments