തിരുവനന്തപുരം വെള്ളറടയില്‍ വീട്ടമ്മ പ്രിയംവദയെ കൊലപ്പെടുത്തിയത് ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ പ്രതികാരം മൂലമെന്ന് അയല്‍ വാസി കൂടിയായ ആണ്‍സുഹൃത്ത് വിനോദിന്റെ മൊഴി.
പ്രിയംവദയുമായുളള സാമ്പത്തിക ഇടപാടുകളും തര്‍ക്കത്തിന് കാരണമായി. പ്രതി വിനോദിന്റെ ഭാര്യാമാതാവിന്റെ വെളിപ്പെടുത്തലാണ് കൊലപാതകം വെളിവാകാന്‍ കാരണം. ഞായറാഴ്ച രാവിലെ വൈദികനോടാണ് പ്രതിയുടെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്.
ബന്ധത്തില്‍ നിന്ന് പിന്മാറിയ പ്രിയംവദയെ പ്രതി മര്‍ദിച്ചു. ബോധരഹിതയായപ്പോള്‍ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയെന്നും പ്രതി കുറ്റസമ്മതം നടത്തി. രണ്ട് ദിവസം മൃതദേഹം വിനോദിന്റെ വീട്ടിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചു.
എന്നാല്‍ ഭാര്യാമാതാവും മകളും മൃതദേഹം കണ്ടതോടെ കുഴിച്ചിട്ടു. കൊലപാതകത്തില്‍ സഹോദരന്‍ സന്തോഷിന് പങ്കില്ലെന്നും പ്രതി വിനോദ് മൊഴി നല്‍കി. പ്രിയംവദയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരിസരത്ത് നടത്തിയ തിരച്ചിലില്‍ വിനോദും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്.
0 Comments