വയോജനങ്ങളെ വരൂ സന്തോഷത്തോടെ വ്യായാമം ചെയ്യാം ..ഹാപ്പിനെസ്സ് പാർക്കിൽ ഓപ്പൺ ജിംനേഷ്യം തുറന്നു .
എലിക്കുളം: ഗ്രാമ പഞ്ചായത്തിന്റെ ഹാപ്പി നെസ്സ് പാർക്കിൽ വയോജനങ്ങൾക്കായി ഓപ്പൺ ജിംനേഷ്യം തുറന്നു .എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ 20 24-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കളം,അഖിൽ അപ്പുക്കുട്ടൻ പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട്,ആശ മോൾ റോയ്, സെൽ വിവിൽസൺ,ദീപ ശ്രീജേഷ്,സിനിമോൾകാക്കശ്ശേരിൽ,
നിർമ്മല ചന്ദ്രൻ , ജെയിംസ് ജിരകത്ത് , നിറവ് @ 60 tപ്രസിഡന്റ് കെ.എൻ രാധാകൃഷ്ണ പിള്ള, സെക്രട്ടറി വി പി ശശി,പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് , ഐ.സി.ഡി. എസ്. സൂപ്പർ വൈസർ ചിന്തു റ്റി. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.

0 Comments