അപകടകരമായ നിലയിൽ ചുങ്കം പാലത്തിനു സമീപം നിന്ന വൻ മരം കടപുഴകി റോഡിലേക്ക് വീണു.
കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് ബൈപ്പാസിലാണ് മരം വീണത്. വളരെയധികം വാഹന തിരക്കുള്ള ഈ റോഡിൽ ഇതോടെ ഗതാഗത തടസ്സപ്പെട്ടു. മഴയെ തുടർന്ന് ചുങ്കം പാലത്തിന് സമീപം നിന്ന കൂറ്റൻ വാക മരമാണ് രാവിലെ കടപുഴകി വീണത്. കോട്ടയത്ത് നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചു.
0 Comments