ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അകലകുന്നം പഞ്ചായത്തിലെ ചെങ്ങളം, തെക്കുംതല, മറ്റപ്പള്ളി, ക്ടാക്കുഴി വാര്‍ഡുകളിലായി അനുവദിച്ച 7 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വിവിധ കേന്ദ്രങ്ങളില്‍ നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ എന്നിവര്‍ വിവിധ ജംഗ്ഷനുകളിലെ മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രാജശേഖരന്‍നായര്‍, ജേക്കബ് താന്നിക്കല്‍, റ്റെസി രാജു, ക.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജിജോയി പി.ആര്‍., കാഞ്ഞിരമറ്റം സഹകരണബാങ്ക് പ്രസിഡന്റ് ജോജി ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി, സുനില്‍ മുള്ളങ്കുഴിയില്‍, ചന്ദ്രമോഹനന്‍ വടക്കേപറമ്പില്‍, ടോമിച്ചന്‍ പിരിയന്‍മാക്കല്‍, ബിനോയി ചെകമ്പശ്ശേരി, ഗോപിനാഥന്‍നായര്‍ രാജഗോകുലം, രാമചന്ദ്രന്‍ പുലിതൂക്കില്‍, മുരളീധരന്‍നായര്‍ പേരുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
അകലകുന്നം പഞ്ചായത്തിലെ 7 വാര്‍ഡുകളിലായി 20 മിനിമാസ്റ്റ് ലൈറ്റുകളാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ മുഖേനയാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
150 വാട്ടിന്റെ മൂന്ന് ലൈറ്റോടുകൂടിയ ആറ് മീറ്റര്‍ ഉയരമുള്ള മിനിമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ലൈറ്റ് സ്ഥാപിക്കുന്ന മുഴുവന്‍ ചെലവും ജില്ലാ പഞ്ചായത്താണ് വഹിച്ചത്.
മൂന്നുവര്‍ഷത്തേക്കുള്ള മെയിന്റനന്‍സ് മിനിമാസ്റ്റ് ലൈറ്റി സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമായ കെല്‍ തന്നെ നടത്തുന്നതാണ്. വൈദ്യുതി ചാര്‍ജും മൂന്നുവര്‍ഷത്തിനുശേഷമുള്ള മെയിന്റനന്‍സും ഗ്രാമപഞ്ചായത്ത് മുഖേന നടത്തുന്നതാണ്.
0 Comments