പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ജൂൺ മൂന്നിന് തുടങ്ങിയ നവീകരണ ചടങ്ങുകളും സഹസ്ര കലശവും സമാപിച്ചു.
ശ്രീകോവിൽ നവീകരണത്തിൻ്റെ ഭാഗമായി തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിയുടെ പ്രധാന കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിവിധ ദിവസങ്ങളിലായി ഋഗ്വേദ-യജുർവേദ-സാമവേദ മുറജപം, അഷ്ടബന്ധ പ്രതിഷ്ഠ എന്നിവയും നടന്നു.
0 Comments