ഈരാറ്റുപേട്ടയിൽ വീടിനുള്ളില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം....... പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് സൂചന.... ഈ വഴിയിൽ അന്വേഷണം ഊർജിതമാക്കണമെന്ന് കോൺഗ്രസ്സ്
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ടക്ക് സമീപം പനയ്ക്കപ്പാലത്ത് വാടക വീടിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും, ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന സംശയം ശക്തമാകുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണം ഊർജിതമാക്കണമെന്ന് കോട്ടയം ഡി.സി.സി. ജനറൽ സെക്രട്ടറി സി.ടി. രാജൻ ആവശ്യപ്പെട്ടു .
ഞായറാഴ്ച ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കള്‍ വീട്ടിലെത്തി ഭീഷണി മുഴക്കി എന്നും വിഷ്ണുവിനെ മര്‍ദ്ദിച്ചു എന്നും പറയപ്പെടുന്നു. ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിഷ്ണുവിന്റെ ഭാര്യയെ അവിടെയെത്തി അവഹേളിക്കുമെന്ന് ഈ സംഘം ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങള്‍ ആരോപിയുന്നുണ്ട്.
വിഷ്ണുവിനൊപ്പം ജീവനൊടുക്കിയ ഭാര്യ രശ്മി ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ നേഴ്സിംഗ് സുപ്രണ്ടാണ്. കെട്ടിട നിര്‍മ്മാണ കരാറുകാരനായിരുന്ന വിഷ്ണു കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു.
ബ്ലേഡ് മാഫിയ സംഘങ്ങളുടെ കെണിയില്‍പെട്ടു പോയ വിഷ്ണു നിരന്തരമായ ഭീഷണിക്കും വിധേയനായിരുന്നു എന്ന് പറയപ്പെടുന്നു .
ചെറുകിട കരാറുകള്‍ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്ക് പലിശ നല്കി ഒരു വിധം മുന്പോട്ട് പോകവെയാണ് കടുത്തുരുത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലേഡ് സംഘം സമ്മര്‍ദ്ദം ശക്തമാക്കിയതും ഭീഷണി മുഴക്കിയതും മര്‍ദ്ദിച്ചതെന്നുമാണ് സൂചന.
രാമപുരം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ വിഷ്ണു പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.
ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ 9 ന് കൂടപ്പുലത്തുള്ള വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പില്‍.
0 Comments