ബോഡി ഷെയിമിങ്ങിന്റെ ഏറ്റവു മോശം സാഹചര്യത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്...ഫോട്ടോ ഷൂട്ടിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി രേണു സുധി

 

ഫോട്ടോ ഷൂട്ടിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ വീണ്ടും പ്രതികരണവുമായി രേണു സുധി. ''ഒരു കലാകാരിയെന്ന നിലയില്‍ ഫോട്ടോ ഷൂട്ട് ചെയ്യണോ വേണ്ടയോ എന്നുള്ളത് എന്റെ താല്‍പര്യമാണ്. മിക്കപ്പോഴും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് ഫോട്ടോ ഷൂട്ടിനായി വിളിക്കുന്നത്. ക്യാമറമാന്‍ മുതല്‍ വസ്ത്രം വരെയുള്ള കാര്യങ്ങള്‍ അവരാണ് തീരുമാനിക്കുന്നത്. 

 
നെഗറ്റീവ് കമന്റുകളൊക്കെ കാണാറുണ്ട്. എന്നാല്‍ അതൊക്കെ കണ്ട് ആസ്വദിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നെഗറ്റീവ് കാണുമ്പോള്‍ സന്തോഷിക്കുന്ന ഒരു സൈക്കോയെപ്പോലെയായി പോയി. 
 
 കമന്റ്‌ബോക്‌സില്‍ മാത്രമല്ല, മെസേജിലുടേയും വിമര്‍ശിക്കുന്നവരുണ്ട്. ദൈവം സഹായിച്ച് നേരിട്ട് കാണുന്ന ആരും ഒരു നെഗറ്റീവും എന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ അല്ലാതെയുള്ളവര്‍ എന്നെ എന്തൊക്കെയാണ് പറയുന്നതെന്ന് എനിക്ക് തന്നെയറിയില്ല. 


 ബോഡി ഷെയിമിങ്ങിന്റെ ഏറ്റവു മോശം സാഹചര്യത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. എന്ത് ചെയ്താലും ബോഡി ഷെയിമിങ്ങാണ്. ഓന്ത്, പല്ലി, അരണ, എലി തുടങ്ങിയ പറയാന്‍ പറ്റാത്ത അശ്ലീലങ്ങളാണ്. അവരൊക്കെ എന്തും പറഞ്ഞോട്ടെ, അതിലൊന്നും എനിക്ക് ഒരു വിഷയവുമില്ല. ഞാനിപ്പോള്‍ ചില സിനിമകളുടെ വര്‍ക്കുകളൊക്കെയായി മുന്നോട്ട് പോകുന്നു.

 
 നെഗറ്റീവിനേക്കാള്‍ കൂടുതല്‍ സപ്പോര്‍ട്ട് കിട്ടുന്ന ഭാഗത്തേക്കാണ് ഞാന്‍ നോക്കുന്നത്. 90 ശതമാനം വിമര്‍ശിക്കുമെങ്കിലും 10 ശതമാനം എന്റെ കൂടെ നില്‍ക്കുന്നുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്. 
 ഞാന്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നുള്ളത് എന്റെ ഇഷ്ടമാണ്.


 എന്റെ ശശീരത്തിന് യോജിക്കുന്ന വസ്ത്രമാണ് ഞാന്‍ ഇടുന്നത്. അതിനിപ്പോള്‍ മറ്റുള്ളവര്‍ക്ക് കുരുപൊട്ടിയിട്ട് ഞാന്‍ എന്ത് ചെയ്യാനാണ്. സുധിച്ചേട്ടന്‍ ഉള്ളപ്പോഴും ഞാന്‍ ഇതുപോലത്തെ വസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തെ തന്നെ ഒരുപാട് ഫാഷന്‍ വസ്ത്രങ്ങള്‍ വാങ്ങിച്ച് തരാറുണ്ടായിരുന്നു...'' 
 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments