കടനാട് വില്ലേജ് ഡിജിറ്റൽ റീസർവ്വേ പ്രവർത്തനങ്ങൾ തുടങ്ങി.

 

കടനാട് വില്ലേജിൽ ഡിജിറ്റൽ റീസർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 

കൊല്ലപ്പള്ളിയിൽ ഇതിനായി ക്യാമ്പ് ഓഫീസും തുറന്നു പ്രവർത്തനം ആരംഭിച്ചു.പ്രവർത്തനം പൂർത്തിയാകുന്നതോടുകൂടി കടനാട് വില്ലേജിലെ മുഴുവൻ സ്ഥലങ്ങളുടെയും ഡിജിറ്റൽ റീസർവ്വേ റിപ്പോർട്ട് ഓൺലൈനിൽ ലഭിക്കുന്നതിന് ഇടയാക്കും. 

പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പിയുടെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ ഡിജിറ്റൽ റീസർവ്വേ ക്യാമ്പിന്റെയും,ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോമൻ വി. ജി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ കട്ടക്കൽ, ലാലി സണ്ണി പഞ്ചായത്ത് അംഗങ്ങളായ  ജയ്സി സണ്ണി, മെർളി റൂബി ജയ്സൺ,


 ജോസ് പ്ലാശനാൽ, ബിന്ദു ജേക്കബ്, ബിന്ദുബിനു, ഗ്രേസി ജോർജ്, റിത്താമ്മ ജോർജ് റീ സർവ്വേ സൂപ്രണ്ട് ഫാൻറിൻ കൊർണേലിയാസ് എസ്, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ ആശ എം. എ തുടങ്ങിയവർ പ്രസംഗിച്ചു.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments