അകലകുന്നം പഞ്ചായത്ത് തെക്കുംതല വാര്‍ഡില്‍പ്പെട്ട തെക്കുംതല-കിഴക്കടമ്പ് റോഡില്‍ ഇനി സുഗമയാത്രയാകാം. പതിറ്റാണ്ടുകളായി ഗതാഗതയോഗ്യമല്ലാതിരുന്ന ഈ റോഡിന്റെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 13 ലക്ഷം രൂപയും അകലകുന്നം ഗ്രാമപഞ്ചായത്തിന്റെ 6 ലക്ഷം രൂപയും ചേര്‍ത്ത് 19 ലക്ഷം രൂപ ഉപയോഗിച്ച് പൂര്‍ണ്ണമായും ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതോടെയാണ് ഈ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായിരിക്കുന്നത്. 1200 മീറ്റര്‍ നീളത്തില്‍ റോഡ് ടാറിംഗ് ചെയ്യുന്നതിനും സൈഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമാണ് ഫണ്ട് ഉപയോഗിച്ചത്.
തെക്കുംതല കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പള്ളിക്കത്തോട് ഭാഗത്തേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് ഈ റോഡ്. ഒരു കിലോമീറ്ററില്‍ അധികം വരുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് തരിപ്പണം ആയതിനാല്‍ വാഹനങ്ങള്‍ മറ്റുവഴികളിലൂടെ പോകേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധു അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജിജോയി പി.ആര്‍., കാഞ്ഞിരമറ്റം സഹകരണബാങ്ക് പ്രസിഡന്റ് ജോജി ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജശേഖരന്‍,
ചന്ദ്രമോഹനന്‍ വടക്കേപറമ്പില്‍, ടോമിച്ചന്‍ പിരിയന്‍മാക്കല്‍, ഗോപിനാഥന്‍നായര്‍ രാജഗോകുലം, രാമചന്ദ്രന്‍ പുലിതൂക്കില്‍, മുരളീധരന്‍നായര്‍ പേരുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
അകലകുന്നം പഞ്ചായത്തിലെ തെക്കുംതല-കിഴക്കടമ്പ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നു.
0 Comments