എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം..... രണ്ടാം പ്രതി റിമാന്‍ഡില്‍


വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പോലീസ് പിടിയില്‍. തൊടുപുഴ സ്വദേശി ആസിഫ് നിസ്സാറിനെയാണ് മൂലമറ്റം ഭാഗത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ കോടതിയില്‍ ഹജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഇ.എം മുഹമ്മദിനെയാണ് 14 ന് വൈകിട്ട് നാലോടെ കല്ലൂര്‍ക്കാട് വഴിയാഞ്ചിറ ഭാഗത്തു വച്ച് വാഹനം കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 


കേസില്‍ കോടതിയില്‍ ഹാജരായ ഒന്നാം പ്രതി മൂവാറ്റുപുഴ കമ്പനിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന വാഴത്തോപ്പ് മണിയാറംകുടി മുഹമ്മദ് ഷെരീഫിനെ കല്ലൂര്‍ക്കാട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. പോലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പും നടത്തിയിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments