എസ് .പി. പിള്ള സ്മാരക ട്രസ്റ്റിന്റെ അഭിമുഖത്തിൽ ജൂൺ 12ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തുന്ന എസ് പി പിള്ള സ്മൃതി ദിന ആചരണത്തിന്റെ ഭാഗമായി ട്രസ്റ്റ് പ്രസിദ്ധീകരിച്ച എസ് പി പിള്ള സ്മരണിക ട്രസ്റ്റ് പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിൽ വച്ച് നഗരസഭ കൗൺസിലർമാരായ രശ്മി ശ്യാം , സുരേഷ് വടക്കേടം എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ എൻ പി സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി ജഗദീഷ് , ജനറൽ കൺവീനർ സിറിൾ ജി നരിക്കുഴി. അഡ്വ. റ്റി പി മോഹൻദാസ്, പി എ മായിൻ,ജി പ്രകാശ്, എം കെ സുഗതൻ , കെ എസ് ശശിധരൻ, ടോമി നരിക്കുഴി, ബെന്നി ഫിലിപ് , എ ആർ രവീന്ദ്രൻ, ഇ എൻ ഗോപാലകൃഷ്ണൻ, പ്രകാശ് മണി , പി ബി സുരേഷ് ബാബു യു പി ജോസ്, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ജൂൺ 12 വാഴാഴ്ച 3.30 ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തുന്ന എസ് പി പിള്ള സ്മൃതി ദിനാചരണം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എംപി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സി റ്റി അരവിന്ദകുമാർ, മംഗളംഎൻജിനീയറിങ് കോളേജ് ചെയർമാൻ ബിജു വർഗീസ് മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവർ പങ്കെടുക്കും.
സിനിമാതാരം കോട്ടയം രമേശിന് എസ് പി പിള്ള സ്മാരക നടന പുരസ്കാരം സമ്മാനിക്കും .കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്യും.
0 Comments