വായനാദിനാചരണത്തിന്റെ ഭാഗമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഇടമറുക് കൈലാസമറ്റത്തുള്ള പ്രോഗ്രസീവ് ലൈബ്രറി സന്ദർശിച്ചു.
ഏഴായിരത്തിൽ പരം അപൂർവ്വ പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറി അക്ഷരാർത്ഥത്തിൽ വിദ്യാർഥികളെ അതിശയിപ്പിക്കുന്നതായിരുന്നു.
വായനാദിന ചരണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസിന്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികൾക്കായി ലൈബ്രറി കാണുവാനും പുസ്തകങ്ങൾ വായിക്കുവാനും അവസരം ഒരുക്കിയത്.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വായനാ ദിന പ്രതിജ്ഞ എടുത്തു. തുടർന്ന് സ്കൂളിൽ പുസ്തക വായനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സൂസൻ വി ജോർജ്, അധ്യാപകരായ റെബേക്ക എം ഐ, ജോസഫിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
0 Comments