ബാംഗ്ലൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മൽസരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുകയും സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ചെയ്ത ഭരണങ്ങാനം സ്വദേശി ജോയി തോമസ് മൂന്നു പറയിലിനെ കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം പി ഭവനത്തിലെത്തി അനുമോദിച്ചു.
അസർബൈജാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജോയി തോമസ് നാടിൻ്റെയാകെ അഭിമാനമാണെന്ന് ജോസ് കെ മാണി പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് മെമ്പർ ജോസ്കുട്ടി അമ്പലമറ്റം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോമി ഉപ്പിടുപാറ , ജോർജുകുട്ടി മറ്റത്തിൽ, ബേബിച്ചൻ കൂട്ടുങ്കൽ, സെബാസ്റ്റ്യൻ വടക്കേ പൂണ്ടിക്കുളം, സജീവ് കുന്നേൽ പുരയിടം,വർക്കിച്ചൻ അകത്തു പറമുണ്ടയിൽ എന്നിവർ എം പി യോടൊപ്പം ഉണ്ടായിരുന്നു.
0 Comments