പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ അർദ്ധവാർഷിക സെനറ്റ് സമ്മേളനം നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും.
എസ്എംവൈഎം കടപ്ലാമറ്റം യൂണിറ്റ് ആതിഥ്യമരുളുന്ന സമ്മേളനം കടപ്ലാമറ്റം സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വെച്ചാണ് നടത്തപ്പെടുക. കഴിഞ്ഞ ആറ് മാസക്കാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഫൊറോന സമിതികൾ അവതരിപ്പിക്കും.
സംഘടനയുടെ നിയമാവലി പരിഷ്കരണം, പുതിയ ഫൊറോന സമിതികളുടെ രൂപീകരണം തുടങ്ങി ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സെനറ്റിന് എസ്എംവൈഎം രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ബിൽന സിബി, ജോസഫ് തോമസ് എന്നിവർ നേതൃത്വം നൽകും.
0 Comments