രാമപുരം കോളജിൽ ബിരുദദാന ചടങ്ങിൽ ചെണ്ട മേളം നയിച്ച് കൊമേഴ്സ് വിഭാഗം അധ്യാപകൻ ..... വീഡിയോ ഈ വാർത്തയോടൊപ്പം


രാമപുരം കോളജിൽ ബിരുദദാന ചടങ്ങിൽ ചെണ്ട മേളം നയിച്ച് കൊമേഴ്സ് വിഭാഗം അധ്യാപകൻ ..... 

സ്വന്തം ലേഖകൻ
 
രാമപുരം മാർ ആഗസ്തീനോസ്  കോളേജിലെ ബിരുദദാന ചടങ്ങിന്റെ ഘോഷയാത്രയിൽ  ചെണ്ടമേളം  നയിച്ചത്  കൊമേഴ്സ് വിഭാഗം അധ്യാപകൻ  സുമേഷ് മാരാർ. അധ്യാപകവൃദ്ധിക്കൊപ്പം  തനിക്ക് പാരമ്പര്യമായി ലഭിച്ച കലാസപര്യയെ വിദ്യാർത്ഥികളുടെ മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
    
വീഡിയോ ഇവിടെ കാണാം👇👇👇


രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടർച്ചയായി നൂറുവർഷത്തിന് മുകളിൽ സോപാന അർച്ചന നടത്താൻ ഭാഗ്യം ലഭിച്ച സുപ്രസിദ്ധ  സോപാനസംഗീതകലാകാരൻ  പദ്മനാഭമാരാരുടെ  കൊച്ചുമകനാണ് സുമേഷ് . മുത്തച്ഛനുശേഷം ക്ഷേത്രത്തിലെ പാരമ്പര്യ വാദ്യജോലികൾ തുടർന്ന് കൊണ്ടുപോകാൻ കോളേജ് അദ്ധ്യാപനത്തോടൊപ്പം അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.


 നിരവധിക്ഷേത്രങ്ങളിൽ മേളവും, പഞ്ചവാദ്യവും അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം രാമപുരം ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന പദ്മനാഭ മാരാർ സ്മാരക ക്ഷേത്ര വാദ്യകലാപഠന ഗവേക്ഷണ കേന്ദ്രത്തിന്റെ ചുമതലക്കാരൻ കൂടിയാണ്. 


ഈ വാദ്യകലാകേന്ദ്രത്തിൽ നിന്നും നിരവധി വിദ്ധ്യാർത്ഥികൾ എല്ലാവർഷവും വാദ്യകല അഭ്യസിച്ച് അരങ്ങേറുന്നു. ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തുംപാട്ട് എന്നീമേഖലകൾകൂടാതെ ധാരാളം പാട്ടുകളും എഴുതി പ്രശസ്തനായിട്ടുണ്ട്.


കോളേജ് മാനേജർ റവ. ഫാ.  ബെർക്കുമാൻസ്  കുന്നുംപുറം അദ്ദേഹത്തെ  പൊന്നാട  അണിയിച്ച്  ആദരിച്ചു..കോളേജ് പ്രിൻസിപ്പൽ ഡോക്ടർ റെജി വർഗീസ് മേക്കാടൻ  ആശംസകൾ നേർന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments