ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍.. പത്രസമ്മേളത്തിന്റെ വീഡിയോ ഈ വാര്‍ത്തയോടൊപ്പം



നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബ് മുന്നോട്ട്. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച വൈകിട്ട് 7 ന് ക്ലബ്ബ് ഹാളില്‍ നടത്തുമെന്ന് ഭാരവാഹികളായ ലോയിറ്റ് ജോസഫ് പുതിയിടം, റോയി ഫ്രാന്‍സിസ്, ജോര്‍ജ്ജ് റ്റി.എം., അഡ്വ. ജോസ് ജോസഫ്, ഷാജി തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
 
വീഡിയോ ഇവിടെ കാണാം👇👇👇👇
 

മാണി സി. കാപ്പന്‍ എം.എല്‍.എ. പുതിയ വര്‍ഷത്തെ പ്രോജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ലോയിറ്റ് ജോസഫ് പുതിയടം, സെക്രട്ടറിയായി റോയി ഫ്രാന്‍സിസ്, ട്രഷററായി ജോര്‍ജ്ജ് റ്റി.എം., അഡ്മിനിസ്‌ട്രേറ്ററായി ജോസ് ജോസഫ് ആനക്കല്ലുങ്കല്‍ എന്നിവരാണ് ചുമതലയേല്‍ക്കുന്നത്. 


ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്കു ഒരു വര്‍ഷത്തേക്ക് ഡയാലിസിസ് കിറ്റുകള്‍, രാമപുരം കുഞ്ഞച്ചന്‍ മിഷനറി ഭവനില്‍ അന്തേവാസികള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടത്തിനുള്ള ധന  സഹായം, പ്രമേഹ രോഗികള്‍ക്കായി ഒരു വര്‍ഷം മരുന്നിനായി മെഡികാര്‍ഡ് പ്രൊജക്റ്റ്, മെഗാ മെഡിക്കല്‍ ക്യാമ്പ്, 
 
 
ബ്ലഡ് ഡോനേഷന്‍ ക്യാമ്പുകള്‍, സ്‌കൂള്‍ കുട്ടികള്‍ക്കായി സാമൂഹ്യ പ്രതിബദ്ധത ബോധവത്കരണ ക്ലാസുകള്‍, ലഹരി മുക്ത അവബോധന ക്ലാസുകള്‍, മുതിര്‍ന്നവര്‍ക്കായി ആരോഗ്യ പരിപാലന  പ്രൊജക്റ്റ്, വൃദ്ധ മന്ദിരങ്ങളിലും മറ്റും വിശപ്പു രഹിത പ്രൊജക്ടുകള്‍, മാലിന്യ നിര്‍മാര്‍ജന പ്രൊജക്ടുകള്‍, ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍ പ്രചാരണ പരിപാടികള്‍ തുടങ്ങി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭരണസമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 
 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments