കൊഴുവനാല്‍ ടൗണ്‍ വികസനം; സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി...



കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ടൗണ്‍ വികസനത്തിനുള്ള സര്‍വ്വേ ആരംഭിച്ചു. 
 
മീനച്ചില്‍ താലൂക്ക്  സര്‍വേയറുടെയും പിഡബ്ല്യുഡി റോഡ് വിഭാഗം എന്‍ജിനീയറുടെയും കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് കൊഴുവനാല്‍  ചേര്‍പ്പുങ്കല്‍ പിഡബ്ല്യുഡി റോഡിന്റെ പ്രവേശന ഭാഗത്തുള്ള സ്ഥലത്ത് ലാന്‍ഡ് അക്വിസിയേഷന്‍ നടപടികള്‍ ആരംഭിച്ചത്. രണ്ട് കോടി രൂപയാണ് ടൗണ്‍ വികസനത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.  
 

ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട രണ്ടു കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞവര്‍ഷം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 2025 ലെ സംസ്ഥാന ബഡ്ജറ്റില്‍ ടൗണ്‍ വികസനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ ജില്ലയില്‍ പേരാവൂര്‍ ബ്ലോക്കിലെ കൊളയാട് പഞ്ചായത്ത് ടൗണ്‍ വികസന മോഡലിലാണ് കൊഴുവനാല്‍ ടൗണ്‍ വികസനം നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, വൈസ് പ്രസിഡണ്ട് രാജേഷ് ബി, വാര്‍ഡ് മെമ്പര്‍ പി.സി ജോസഫ് എന്നിവര്‍ പറഞ്ഞു. 
 
 
കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ടൗണ്‍ വികസനം ഈ ഭരണ സമിതിയുടെ കാലാവധിക്ക് മുന്‍പേ നടപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് പഞ്ചായത്ത് മെമ്പര്‍ പി.സി ജോസഫ് പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments