സുനില്‍ പാലാ
വായനദിനത്തില്‍ ഒരു സ്‌കൂളിലെ കുട്ടികള്‍ മുഴുവന്‍ ലൈബ്രറി അംഗങ്ങളായി; രാമപുരം ഗവ. എല്‍.പി. സ്‌കൂളിലെ നൂറോളം കുട്ടികളാണ് പ്രസിദ്ധമായ രാമപുരത്ത് വാര്യര്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയില്‍ അംഗത്വമെടുത്തത്.
കുട്ടികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ പ്രത്യേക വിഭാഗം ആര്‍.വി.എം. ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.എന്‍. പുഷ്പയാണ് മുഴുവന്‍ കുട്ടികളെയും ലൈബ്രറി അംഗങ്ങളാക്കുന്നതിനുള്ള ആശയം മുന്നോട്ട് വച്ചത്. മറ്റ് അധ്യാപകരും മാതാപിതാക്കളുംകൂടി ഇതിന് പിന്തുണയേകിയതോടെ ആര്‍.വി.എം. ലൈബ്രറിയിലെ മെഗാ അംഗത്വ കാമ്പയിന്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
കുട്ടികളും ടീച്ചര്‍മാരും ഹെഡ്മിസ്ട്രസ് പുഷ്പയുടെ നേതൃത്വത്തില്‍ പ്രകടനമായി ലൈബ്രറിയിലേക്കെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ലൈബ്രേറിയന്‍ കെ.ബി. സന്തോഷ് മെഗാ അംഗത്വ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ആര്‍.വി.എം. ലൈബ്രറിയില്‍ മെഗാ അംഗത്വം എടുത്തതിന് ശേഷം സ്‌കൂളിലേക്ക് തിരികെ വന്ന കുട്ടികള്‍ക്കായി വായനക്കൂടാരം, അക്ഷരപ്പൂമരം, വായന ക്വിസ്, പുസ്തക പരിചയം, പുസ്തകപ്രദര്‍ശനം, അമ്മ വായന തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments