ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും.
ഈ ഗ്രഹണത്തിന്‍റെ ഏറ്റവും സവിശേഷമായ കാര്യം അതിന്‍റെ സമയ ദൈർഘ്യം ആയിരിക്കും. ഈ സൂര്യഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണിത്. ജ്യോതിശാസ്ത്രത്തിൽ താല്‍പര്യമുള്ളവർക്ക് 2027 ഓഗസ്റ്റ് 2-ന് നടക്കുന്ന സൂര്യഗ്രഹണം വളരെ സവിശേഷമായിരിക്കും.
കാരണം 1991-നും 2114-നും ഇടയിൽ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണമായിരിക്കും ഇത്.
ഈ സമയത്ത്, ലോകത്തിന്‍റെ വലിയൊരു ഭാഗത്ത് സൂര്യൻ കാഴ്ചയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകും. ഏകദേശം ആറ് മിനിറ്റ് ഭൂമി ഇരുട്ടിൽ മുങ്ങും.
നൂറുകണക്കിന് വർഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണിത്. നിലവിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണം സംഭവിച്ചത് ബിസി 743-ലാണ്. അന്ന് 7 മിനിറ്റും 28 സെക്കൻഡും ഭൂമിയിൽ ഇരുട്ട് നിലനിന്നിരുന്നു.
2027 ഓഗസ്റ്റ് -2ന് വരാനിരിക്കുന്ന സൂര്യഗ്രഹണം വിശാലവും ദൈര്‍ഘ്യമേറിയതുമായതിനാല്‍ വിവിധ ഭൂഖണ്ഡങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക്, ആകാശ നിരീക്ഷകർ, ശാസ്ത്രജ്ഞർ, ഫോട്ടോഗ്രാഫർമാർ എന്നിവർക്ക് ഈ വിസ്മയകരമായ ആകാശ പ്രതിഭാസം ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമായിരിക്കും.
0 Comments