ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരം ശ്രീഭദ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നാളെ മുതല്‍ 13 വരെ നടക്കും.
നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ ദക്ഷിണ കേരളം നിര്‍വാഹകസമിതി യോഗം. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ‘കേരള നവോത്ഥാന തുടര്‍ച്ച ബാലഗോകുലത്തിലൂടെ’ എന്ന വിഷയത്തില്‍ കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ പ്രഭാഷണം നടത്തും.
13ന് രാവിലെ 9.20 മുതല്‍ 10.20 വരെ നടക്കുന്ന അനന്തപുര സ്മൃതിയില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, ചരിത്ര അധ്യാപകന്‍ ടി.പി. ശങ്കരന്‍കുട്ടി നായര്‍, പി. കൃഷ്ണപ്രിയ തുടങ്ങിയവര്‍ പങ്കെടുക്കും. 10.45ന് നടക്കുന്ന പൊതുസഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ബാലഗോകുലം സുവര്‍ണജയന്തി ലോഗോ പ്രകാശനവും ഗോകുലഭാരതി പ്രകാശനവും നടക്കും. കൈയെഴുത്ത് മാസിക ഫലപ്രഖ്യാപനം സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. രവീന്ദ്രന്‍ നിര്‍വഹിക്കും. 12.15ന് നടക്കുന്ന പ്രതിഭാ സംവാദം മുന്‍ ഡിജിപി ഡോ.ബി. സന്ധ്യ നയിക്കും. വൈകിട്ട് 3.15ന് സമാപനസഭ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പ്രദര്‍ശിനി, ബാലസഭ, പ്രതിനിധിസഭ, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.
0 Comments