സുകൃതപഥം എൽഡേഴ്സ് മീറ്റ്-2025 ലോഞ്ചിംഗ് വീഡിയോ പ്രകാശനം ചെയ്തു.



സുകൃതപഥം എൽഡേഴ്സ് മീറ്റ്-2025 ലോഞ്ചിംഗ് വീഡിയോ പ്രകാശനം ചെയ്തു.

 എ കെ സി സി ചക്കാമ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുകൃതപഥം എൽഡേഴ്സ് മീറ്റ് 2025ന്റെ ലോഞ്ചിംഗ് വീഡിയോയുടെ പ്രകാശന കർമ്മം എ കെ സി സി രൂപതാ ഡയറക്ടർ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ നിർവഹിച്ചു. ഏ കെ സി സി ചക്കാമ്പുഴ യൂണിറ്റ് പ്രസിഡൻ്റ് സണ്ണി കുരിശുംമൂട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക വികാരി റവ ഫാ ജോസഫ് വെട്ടത്തേൽ, കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തുവാൻ യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ കളരിക്കൽ,യൂണിറ്റ് ട്രഷറർ പി.ജെ മാത്യു പാലത്താനം തുടങ്ങിയവർ സംസാരിച്ചു.ആഗസ്റ്റ് 9ന് നടക്കുന്ന സുകൃതപഥം എൽഡേഴ്സ് മീറ്റിൽ ഇടവകയിലെ 80 വയസ്സിന് മുകളിൽ പ്രായമുള്ള നൂറോളം മാതാപിതാക്കളെ ആദരിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments