വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘത്തിൻ്റെ 21-ാം മത് വാർഷികം നടത്തി.



വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘത്തിൻ്റെ 21-ാം മത് വാർഷികം നടത്തി.

 വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘത്തിൻ്റെ ഇരുപത്തിയൊന്നാമത് വാർഷിക സമ്മേളനം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു.ഷൈനി ബേബി നടുവത്തേട്ട് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ വാർഡ് മെമ്പർ ബിനോയി ജോസഫ് പാലക്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.റീനാ റെജി വയലിൽ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. മഞ്ജു മനോജ് കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തി .


ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. സോണൽ കോർഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ, മദർ സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി,ജെസി ഷാജി  ഇഞ്ചയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.മികച്ച സ്വാശ്രയസംഘം ഗ്രൂപ്പുകളായി  മേരിമാതാ ,എയ്ഞ്ചൽ, കൃപ എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.


 സമ്മേളനത്തിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ അലീനാ ആന്റണി  വെള്ളാപ്പാണിയിൽ, തെരേസാ സജി വയലിൽ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് സ്വാശ്രയസംഘാംഗങ്ങളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. 



നിഷാ ഷോബി ചെരുവിൽ,ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ജൂബി രാജേഷ് വേലിക്കകത്ത്, മഞ്ജു മാത്യു തോട്ടപ്പള്ളിൽ,സാലി കുര്യാക്കോസ് പാമ്പാടത്ത്, പ്രീതി ജോയി തുണ്ടത്തിൽ, ലിസമ്മ അബ്രഹാം മാടപ്പള്ളിൽ,ബിന്ദു തടിക്കപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments