മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.


മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരിയിലുള്ള സ്ഥലത്ത് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1.16ഏക്കർ സ്ഥലമാണ് ജില്ലാ പഞ്ചായത്തിന് ചൂണ്ടച്ചേരിയിൽ ഉള്ളത്. പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിൽ നിർമ്മിച്ച്സംരക്ഷണവേലി സ്ഥാപിക്കും.


ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകി പ്രാദേശിക തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 


ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി, ജോസ് മോൻ മുണ്ടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി പഞ്ചായത്ത് മെമ്പർ എൽസമ്മ ജോർജ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments