റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 3, ടെക്‌നീഷ്യന്‍ ഗ്രേഡ് 1, സിഗ്‌നല്‍ തസ്തികകളില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) അപേക്ഷ ക്ഷണിച്ചു.
കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം സി.ഇ.എന്‍ നമ്പര്‍: 02/2025. ആകെ 6238 ഒഴിവുകളാണുള്ളത്. (ഗ്രേഡ് 1 സിഗ്‌നല്‍ - 183, ഗ്രേഡ് 3 ടെക്‌നീഷ്യന്‍ - 6055).
തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ 197 പേര്‍ക്ക് അവസരമുണ്ട്. ഓരോ വിഭാഗത്തിലും വിവിധ ഗ്രേഡുകളില്‍ ലഭ്യമായ ഒഴിവുകള്‍ - ഗ്രേഡ് - 1 സിഗ്‌നല്‍ 6, ടെക്‌നീഷ്യന്‍ ഗ്രേഡ് 3- ട്രാക് മേഷ്യന്‍ - 8, ബ്ലാക്‌സ്മിത്ത് - 11, കാരിയേജ് ആന്‍ഡ് വാഗണ്‍ - 107, ഡീസല്‍ ഇലക്ട്രിക്കല്‍ - 5, ഡീസല്‍ (മെക്കാനിക്കല്‍) -2, ഇലക്ട്രിക്കല്‍ (ജി.എസ്)- 11, ഇലക്ട്രിക്കല്‍ (ടി.ആര്‍.ഡി) - 7, ഇ.എം.യു - 2, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് - 21, റിവെറ്റര്‍ - 7, വെല്‍ഡര്‍ (ഒ.എ.എല്‍) - 10. നിശ്ചിത ഒഴിവുകള്‍ എസ്.സി,എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in ല്‍. ജൂലൈ 28വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും.
യോഗ്യത: ടെക്‌നീഷ്യന്‍ ഗ്രേഡ് -1 സിഗ്‌നല്‍ - ബി.എസ് സി (ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇന്‍സ്ട്രുമെന്റേഷന്‍). അല്ലെങ്കില്‍ നിര്‍ദിഷ്ട സ്ട്രീമില്‍ എന്‍ജിനീയറിങ് ഡിപ്ലോമ /ഡിഗ്രി. പ്രായപരിധി 18-33 വയസ്സ്.
ടെക്‌നീഷ്യന്‍ ഗ്രേഡ് -3 - എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ഗ്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/എസ്.സി.വി.ടി) സര്‍ട്ടിഫിക്കറ്റും. (അവസരം ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക്‌സ് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ /മെക്കാനിക് മെക്കാട്രോണിക്‌സ്/
മെക്കാനിക് ഡീസല്‍/മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/വെല്‍ഡര്‍/മെഷിനിസ്റ്റ്/ ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍/ഫൗണ്ടറിമാന്‍/ പ്ലംബര്‍/കാര്‍പന്റര്‍/ പൈപ്പ് ഫിറ്റര്‍/വയര്‍മാന്‍ /മെക്കാനിക് പവര്‍ ഇലക്ട്രോണിക്‌സ്/ മെക്കാനിക് ഓട്ടോമൊബൈല്‍/ട്രാക്ടര്‍ മെക്കാനിക്/പെയിന്റര്‍ ജനറല്‍ മുതലായ ട്രേഡുകള്‍ക്കാണ്)
പ്രായപരിധി 18-30 വയസ്സ്. (എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ആക്ട് അപ്രന്റീസ് പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും). അപേക്ഷ/പരീക്ഷാ ഫീസ്: 500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്ത ഭടന്മാര്‍/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍ മുതലായ വിഭാഗങ്ങള്‍ക്ക് 250 രൂപ. വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം (ഏതെങ്കിലും ഒരു ആര്‍.ആര്‍.ബിയില്‍ ഒറ്റ അപേക്ഷ മതി).
0 Comments