മുന്നിൽ പോയ സ്വകാര്യ ബസ് ബ്രേക്കിട്ടപ്പോൾ പിന്നിൽ വന്ന ബസ് ഇടിച്ചു കയറി.... 2 വിദ്യാർത്ഥിനികൾക്ക് പരിക്ക്


മുന്നിൽ പോയ സ്വകാര്യ ബസ് ബ്രേക്കിട്ടപ്പോൾ പിന്നിൽ വന്ന ബസ് ഇടിച്ചു കയറി. ബസിനുള്ളിൽ വീണ് 2 വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. തലയോലപ്പറമ്പിൽ ഇന്നു രാവിലെയാണ് അപകടം.


തലയോലപ്പറമ്പ്-വൈക്കം റോഡിൽ 
പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം ഇന്നു (ശനിയാഴ്ച) രാവിലെ 7.30 ഓടെയാണ് അപകടം. വൈക്കത്ത് നിന്നും കല്ലറ വഴി കോട്ടയത്തേക്ക് പോകുന്ന അപ്പൂസ് എന്ന സ്വകാര്യ ബസ് പൊട്ടൻചിറ പമ്പിന് സമീപം വെച്ച് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ വൈക്കത്തു നിന്നും കാരിത്താസ് വഴി കോട്ടയത്തേക്ക് പോകുകയായിരുന്ന മാധവ് എന്ന സ്വകാര്യ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ യാത്ര ചെയ്യുകയായിരുന്നു വൈക്കം സ്വദേശികളായ കാവ്യ, ശ്രേയ എന്നീ വിദ്യാർഥിനികൾക്ക് ബസിനുള്ളിൽ തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു.

തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ് സുധീറിന്റെ  നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരിക്കേറ്റ വിദ്യാർഥിനികളെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments