വിശ്വാസപരിശീലനത്തിന് സാധ്യതാ മാർഗരേഖയുമായി റവ ഡോ തോമസ് മൂലയിൽ.
റവ. ഡോ. തോമസ് മൂലയിൽ രചിച്ച് പാലായിലെ വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിക്കുന്ന "മാറിയ സാഹചര്യത്തിൽ വിശ്വാസ ക്കൈമാറ്റം ഒരു സാധ്യതാ മാർഗരേഖ ' പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതാമെത്രാസന മന്ദിരത്തിൽ വച്ച് പ്രകാശനം ചെയ്തു.പാലാരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പുസ്തകത്തിൻ്റെ ആദ്യപകർപ്പ് ഏറ്റുവാങ്ങി.സഭയുടെ കാതൽ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് റവ.ഡോ. തോമസ് മൂലയിലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപതാവികാരിജനറാൾ വെരി റവ.ഡോ ജോസഫ് മലേപ്പറമ്പിൽ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽതുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.റവ ഡോ. തോമസ് മൂലയിലച്ചനിൽ നിന്ന് പരിശീലനം നേടിയ നിരവധി വൈദികരും സന്യസ്തരും സമൂഹത്തിൻറെ നാനാമേഖലകളിൽനിന്നുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
റവ. ഡോ തോമസ് മൂലയിൽ തൻ്റെ ദീർഘകാലത്തെ വിശ്വാസപരിശീലനാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ പ്രായോഗിക നിർദ്ദേശങ്ങളും മാർഗങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടവകയിലും കുടുംബത്തിലും വിശ്വാസം എങ്ങനെ അർത്ഥവത്തായി പരിശീലിപ്പിക്കാം എന്ന് പുസ്തകം പറയുന്നു.
0 Comments