പാലാ ബോയ്സ് ടൗൺ ഓഫ്സെറ്റ് പ്രസ്സ് മുൻ മാനേജർ സിസ്റ്റർ ഉദയ എസ് എം എസ് നിര്യാതയായി


പാലാ ബോയ്സ് ടൗൺ ഓഫ്സെറ്റ് പ്രസ്സ് മുൻ മാനേജർ 
സിസ്റ്റർ ഉദയ എസ് എം എസ് നിര്യാതയായി

 സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ പാലാ സെന്റ് തോമസ് പ്രോവിൻസ്, ആനന്ദഭവൻ മഠാംഗമായ സിസ്റ്റർ ഉദയ എസ് എം എസ് (ക്ലാരമ്മ സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, 68) കർത്താവിൽ ഭാഗ്യമരണം പ്രാപിച്ചു.സംസ്കാര ശുശ്രൂഷകൾ നാളെ (10.07.2025 വ്യാഴാഴ്ച) രാവിലെ 8 മണിക്ക് വിശുദ്ധ കുർബാനയോടു കൂടി സ്നേഹാലയം മഠം ചാപ്പലിൽ ആരംഭിച്ച്, പാലാ ളാലം പഴയപള്ളി സിമിത്തേരിയിൽ നടത്തപ്പെടുന്നു. 


പരേത ചങ്ങനാശേരി അതിരൂപത അയർക്കുന്നം ഇടവക ഇലഞ്ഞിക്കൽ പരേതരായ സെബാസ്റ്റ്യൻ- റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ തോമസ് മഞ്ഞളിൽ അരുവിക്കുഴി , ഫാ . സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സി എം ഐ ( മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ, കോട്ടയം സെൻറ് ജോസഫ് പ്രോവിൻസ്) ,ബെന്നി സെബാസ്റ്റ്യൻ അയർക്കുന്നം .


പരേത ആനന്ദഭവൻ പാലാ , ജഗദൽപൂർ മിഷൻ, സ്നേഹാലയം പാലാ , അമലാഭവൻ വൈക്കം , പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് പാലാ , എസ് എം എസ് ജനറലെറ്റ് പാലാ , ബോയ്സ് ടൗൺ പാലാ , സ്നേഹസദൻ മുണ്ടൻകുന്ന്, കരുണാലയം പാലാ , പ്രൊവിൻഷ്യൽ ഹൗസ് പാലക്കാട്ടുമല എന്നിവിടങ്ങളിൽ ജനറൽ സെക്രട്ടറി , മദർസുപ്പീരിയർ, ബോയ്സ് ടൗൺ ഓഫ്സെറ്റ് പ്രസ്സ് മാനേജർ എന്നിങ്ങനെ വ്യത്യസ്തമായ ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments