ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരം-മാര്‍ കല്ലറങ്ങാട്ട്
മതസ്വാതന്ത്രം ഭരണഘടനാ അവകാശമാണെന്നും അത് രാഷ്ട്രീയപരമല്ലെന്നും മൗലികാവകാശങ്ങള്‍ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഛത്തിസ്ഗഡില്‍ ജയില്‍ കഴിയുന്നു കന്യാസ്ത്രീകള്‍ക്ക് ഐക്യരാഢ്യം പ്രഖ്യാപിച്ച് ഇന്നലെ പാലാ രൂപത ഭരണങ്ങാനത്ത് നടത്തിയ പ്രാര്‍ഥനാ യജ്ഞത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. എത്രയോ പ്രാവശ്യം ഭരണഘടന കീറിമുറിക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്രം ഉറപ്പു തരുന്നു. മത് സ്വാതന്ത്രം തടയുന്നത് അപകടകരമാണ്. സഭയ്ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയക്കാരെ തങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് പഠിപ്പിക്കാന്‍ ഉത്തരവാദിത്വമുണ്ട്. മതേതര ഭാരതത്തിന്‍ ഏറ്റവും നല്ല സംഭാവനകള്‍ നല്‍കുന്നവരാണ് മിഷനറിമാര്‍. ആഴവും അര്‍ഥവും നല്‍കിയിട്ടുണ്ട്. ക്രൈസ്തവര്‍ അംഗബലം കൊണ്ട് ചെറുതാണെങ്കിലും മൂല്യങ്ങള്‍ കൊണ്ട് സ്വാധീനമുള്ളവരാണ്.
ജയിലില്‍ കിടക്കുന്ന കന്യാസ്ത്രീകള്‍ ഭാരതത്തിലെ ക്രൈസ്തവരെ കോര്‍ത്തിണക്കുന്ന ചങ്ങലയാണെന്നും ഇവരുടെ ജയില്‍ വാസം അനിശ്ചിതമായി നീണ്ടാല്‍ കേരള ജനത ഡല്‍ഹി പാര്‍ലമെന്റിന് മുമ്പില്‍ ഒന്നിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
പാലാ രൂപതയുടെ നേതൃത്വത്തില്‍ ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കന്യാസ്ത്രീകളും മറ്റും നേരിടുന്ന നീതിനിഷേധങ്ങള്‍ക്കെതിരെ പാലാ രൂപതയുടെ പ്രതിഷേധം. ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുന്ന സമര്‍പ്പിത സഹോദരിമാര്‍ക്ക് പിന്തുണയുമായി പാലാ രൂപതയുടെ നേതൃത്വത്തില്‍ ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം നടത്തി. ജയിലിലടക്കപ്പെട്ട കന്യാസികള്‍ക്കു വേണ്ടി വിവിധ സംഘടന കളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കന്യാസ്ത്രീകള്‍ നിതിനിഷേധത്തിന് ഇരയാവുമ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് രൂപതയുടെ സ്‌നേഹവും ഐക്യദാര്‍ഡ്യവും വ്യക്തമാക്കി ക്കൊണ്ടാണ് ജപമാല പ്രദക്ഷിണം നടന്നത്. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ നിന്നും ആരംഭിച്ച് ഇടവക പളളി ചുറ്റി തിരികെ അല്‍ഫോന്‍സാ തീര്‍ത്ഥാടന പള്ളിയില്‍ സമാപിച്ചു. ജപമാല ചൊല്ലി വിശ്വാസ സമൂഹം പ്രദക്ഷിണത്തില്‍ പങ്കെടുത്തു. വൈദികരും സിസ്റ്റേഴ്‌സും വിവിധ പള്ളി വികാരിമാരും അല്‍മായരുമടക്കമുള്ളവര്‍ പ്രാര്‍ത്ഥന ചൊല്ലി ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്തു. പ്രദക്ഷിണത്തിനു ശേഷം നടന്ന യോഗത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് രൂപതയുടെ നിലപാടുകള്‍ വിശദീകരിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ഇന്ത്യയുടെ മതേതരത്വവും കാത്തു സൂക്ഷിക്കപ്പെടണമെന്ന് ബിഷപ് പറഞ്ഞു.
മതസ്വാതന്ത്ര്യം തടയുന്നത് അപകടകരമാണ്. മതേതരത്വമാണ് ഭാരതത്തിന്റെ സംസ്‌കാരം. ഭരണഘടനയെ സംരക്ഷിക്കണമെന്ന് ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കെണ്ടിവരുന്നത് പൗരന്റെ ദൗര്‍ഭാഗ്യമാണെന്നു ബിഷപ് പറഞ്ഞു. സഭ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെങ്കിലും സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു. സമര്‍പ്പിതരായ സഹോദരിമാര്‍ ജയിലില്‍ കഴിയുമ്പോഴും പ്രാര്‍ത്ഥനകളിലൂടെ മോചനം ഉറപ്പാകുമെന്ന വിശ്വാസമാണ് സഭയ്കുള്ളത്. കന്യാസ്ത്രീകളെ പുറത്തു കൊണ്ടുവരാനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടാല്‍ നീതിയ്ക്കായി പാര്‍ലമെന്റിനു മുന്നിലെയ്ക്ക് എത്തേണ്ടി വരുമെന്നും അത് ഒരു ഭീഷണിയായി കരുതേണ്ടതില്ലെന്നും ബിഷപ് ഓര്‍മ്മിപ്പിച്ചു.
ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഒരു ജനസാഗരത്തെ ജപമാല റാലിയിലും എത്തിക്കാന്‍ കഴിഞ്ഞതും പാലാ രൂപതയുടെ ശക്തമായ സമീപനമായി ബിഷപ് ചൂണ്ടിക്കാട്ടി. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ , വികാരി ജനറാള്‍മരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . വിവിധ ദേവാലയങ്ങളിലെ വികാരിമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവരും പങ്കെടുത്തു.
0 Comments