കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെക്കണം : ജോസഫ് ചാമക്കാല
കേന്ദ്ര മന്ത്രിയായ പാലാ രൂപതാംഗം ജോർജ് കുര്യൻ ബി.ജെ.പിയുടെ ക്രൈസ്തവ വിരുദ്ധ നിലപാടിൽ പ്രതികരിക്കണമെന്നും മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് സഭയുടയും സമൂഹത്തിൻ്റെയും പ്രതിഷേധത്തിൽ പങ്കാളിയാകണമെന്നും കേരളാ കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണത്തിൻ്റെ ആനുകൂല്യങ്ങൾ നേടിയെടുക്കാനാകുമെന്ന തെറ്റിദ്ധാരണയിൽ ബി.ജെ.പിയിലേക്ക് ചേക്കേറുകയും അനുഭാവം പുലർത്തുകയും ചെയ്യുന്നവർ തനിനിറം തിരിച്ചറിയണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ചത്തീസ്ഗഢിലെ ദുർഗ്ഗിൽ മലയാളി കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആൾകൂട്ട വിചാരണയ്ക്കും കള്ളകേസെടുത്ത് ജാമ്യം നിഷേധിക്കുന്നതിനുമെതിരെ
കേരള കോൺഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അയർക്കുന്നം കവലയിൽ നടത്തിയ സായാഹ്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസഫ് ചാമക്കാല .
സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ
ഡാന്റീസ് കൂനാനിക്കൽ, മാത്തുക്കുട്ടി ഞായർകുളം, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോസ് കുടകശേരി, ജോർജ്കുട്ടി പുറ്റത്താങ്കൽ, ബെന്നി വടക്കേടം, സണ്ണി മാന്തറ, ആലി മാത്യു,
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയി, ജില്ലാ സെക്രട്ടറി ബിജു ചക്കാല, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിജോ വരിക്ക മുണ്ട, ജോയി ഇലഞ്ഞിക്കൽ, റെനി വള്ളികുന്നേൽ,
അമൽ ചാമക്കാല,രാജു കുഴിവേലി, ജോസ് കൊറ്റം, സാജു മുപ്പാത്തി, ജയിംസ് പാമ്പാടി,ബെന്നി ഇളങ്കാവിൽ , ബിനോയി കാരിമല,ഫിലിപ്പ് തകടിയേൽ , ബാബു മീനടം, അശോക് മോസസ്, ജോസ് താഴത്ത്കുന്നേൽ, ജിജി എരുത്തിക്കൽ എന്നിവർ പ്രസംഗിച്ചു. ടൗൺ ചുറ്റി പ്രതിഷേധപ്രകടനവും ഉണ്ടായിരുന്നു.
0 Comments