ചൂണ്ടച്ചേരി സെൻറ്. ജോസഫ് എൻജിനീയറിംഗ് കോളേജിന്റെ പ്രവേശന കവാടം ഇനി പ്രകാശപൂരിതമാകും. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പ്രവേശന കവാടത്തിന് മുന്നിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളേജ് മാനേജർ റവ.ഡോ. ജെയിംസ് മംഗലത്ത് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു.
ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോൺ മറ്റമുണ്ടയിൽ, പ്രിൻസിപ്പൽ ദേവസ്വ വി.പി, ബ്ലോക്ക് മെമ്പർ ആനന്ദ് ചെറുവള്ളിൽ, പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, സുധ ഷാജി, ലിൻസി സണ്ണി, സി.എം.സിറിയക്, ബേബിച്ചൻ വാഴചാരിക്കൽ, സഖറിയാസ് ഐപ്പൻ പറമ്പിക്കുന്നേൽ, ടോമി തെങ്ങുംപള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments