നാലമ്പലത്തിൽ എത്തിയ ആനവണ്ടികൾക്ക് സ്വീകരണം
കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശന തീർത്ഥാടനത്തിന് ആദ്യ ദിനം അഞ്ച് ഡിപ്പോകളിൽ നിന്നാണ് ബസുകൾ എത്തിയത്. പാറശ്ശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്നാണ് ആദ്യദിനം ആനവണ്ടി കൾ എത്തിയത്.
പുലർച്ചെ 6.30 മുതൽ കെ എസ് ആർ ടി സി ബസുകൾ തീർത്ഥാ ടകരുമായി എത്തി തുടങ്ങി. ആദ്യം എത്തിയത് ചേർത്തല ഡിപ്പോയിൽ നിന്നുള്ള ബസാണ്. കെ എസ് ആർ ടി സി ബസിലെത്തുന്ന യാത്രക്കാരെ തിരിച്ച് അറിയുന്നതിന് വേണ്ടി പ്രത്യേക ബാഡ്ജ് നൽകിയാണ് ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നത്. ഭക്തജനങ്ങൾക് എല്ലാ വിധ സഹായങ്ങളുമായി ബെഡ്ജ്റ്റ് ടൂറിസം കോ -ഓർഡിനേറ്റർ മാരുണ്ട്.
അമനകര ക്ഷേത്രത്തിൽ എത്തിയ ആനവണ്ടികൾക്കും, യാത്രികർക്കും ക്ഷേത്രം ഭരണസമതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗം ജോസ് കെ മാണി MP ഉദ്ഘാടനം ചെയ്തു. ക്ഷേത്ര
ഭാരവാഹികളായ വി.സോമനാഥൻ നായർ അക്ഷയ , പി.പി. നിർമ്മലൻ, സലി ചെല്ലപ്പൻ, ഉഴവൂർ ബ്ലേക്ക് പഞ്ചായത്ത് മെമ്പർ ബൈജു ജോൺ പുതിയിടത്തു ചാലിൽ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, ഉഴവൂർ ബ്ലേക്ക് പഞ്ചായത്ത് മുൻ മെമ്പർ ഡി. പ്രസാദ് ഭക്തി വിലാസ്, ബെഡ്‌ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ ആർ അനീഷ്, ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർ സന്നിഹിതർ ആയിരുന്നു.
പ്രതികൂല കാലാവസ്ഥയിലും ദൂരസ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ ആനവണ്ടിയിൽ എത്തിചേരാൻ ബുക്ക് ചെയ്ത് വരികയാണ്. രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ ക്ഷേത്രങ്ങളിലെ ദർശനമാണ് നാലമ്പല യാത്രയുടെ ഭാഗമായുള്ളത്. ഈ നാലമ്പലങ്ങൾ തമ്മിലുള്ള ദൂരം 18 കിലോമീറ്റർ മാത്രമായതിനാൽ കുറഞ്ഞ സമയം കൊണ്ട് ഉച്ച പൂജക്ക് മുൻപ് ദർശനം പൂർത്തിയാക്കുവാൻ സാധിക്കും. ബെഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർ ക്കാണ് അവസരം. 50 പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ച് ബുക്ക് ചെയ്യാനാകും. ബെഡ്ജ്റ്റ് ടൂറിസം സ്റ്റേറ്റ് കോ -ഓർഡിനേറ്റർ ആർ സുനിൽ കുമാർ,ഏകോപന ചുമതല ഉള്ള കോ -ഓർഡിനേറ്റർ ആർ അനീഷ്,കോട്ടയം -എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവരാണ് രാമപുരം നാലമ്പല യാത്രാ ക്രമീകരണത്തിന്റെ ചുമതല നിർവഹിക്കുന്നത്.
കോട്ടയം ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും ബെഡ്‌ജറ്റ് ടൂറിസം യാത്രകൾ ബുക്ക് ചെയ്യാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോട്ടയം
8089158178
9447139358
പാലാ
7306109488
9745438528
വൈക്കം
9995987321
9747502241
ചങ്ങനാശ്ശേരി
9846852601
9400234581
ഈരാറ്റുപേട്ട
9526726383
9847786868
പൊൻകുന്നം
9497888032
6238657110
എരുമേലി
9562269963
9447287735
0 Comments