സുനില്‍ പാലാ
ചുറ്റുമതില്‍ ഇല്ലാതിരുന്ന ഈ പഞ്ചായത്ത് കിണര്‍ നാട്ടുകാര്‍ക്കെന്നും ഒരു പേടിസ്വപ്നമായിരുന്നു. ഈ കിണറിനടുത്തുകൂടിയാണ് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാല്‍നടയായി പൊയ്ക്കൊണ്ടിരുന്നത്. ഇന്നും ഇന്നലെയുമല്ല കഴിഞ്ഞ 25 വര്‍ഷമായി കരൂര്‍ പഞ്ചായത്തിലെ അന്തീനാട് ഈസ്റ്റ് വാര്‍ഡിലെ അമ്പാട്ട് ഭാഗത്തെ പൊതുകിണര്‍ കാട്ടുകല്ലുകള്‍ പെറുക്കിയടുക്കി ചുറ്റുമതിലില്ലാതെ കിടക്കുകയായിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ചാഴികാടനോടൊപ്പം ഈ ഭാഗത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കലിന് മുന്നില്‍ നാട്ടുകാര്‍ ഈ കിണറിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയത്. അപ്പോള്‍ത്തന്നെ കിണറിന് ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള തുക താനനുവദിക്കുമെന്ന് രാജേഷ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി.
അങ്ങനെയാണ് കാലങ്ങളായി ചുറ്റുമതില്‍ ഇല്ലാതിരുന്ന പഞ്ചായത്ത് കിണര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കലിന്റെ സമയോചിത ഇടപെടലിലൂടെ മനോഹരമായി പുനര്‍നിര്‍മ്മിച്ചത്. ഇതോടെ സംരക്ഷണഭിത്തി ഇല്ലാതിരുന്നതുമൂലം വലിയ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് എന്നന്നേക്കുമായി അവസാനിച്ചത്.
അടുത്തടുത്ത് വീടുകള്‍ ഉള്ള ഇവിടെ കിണറിന് സംരക്ഷണഭിത്തി ഇല്ലാത്തതും അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. കിണറിന് മനോഹരമായ സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച രാജേഷ് വാളിപ്ലാക്കലിനെ കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്, പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന് എന്നിവര്‍ അഭിനന്ദിച്ചു.

കിണര്‍ സമര്‍പ്പണം ഇന്ന്
പുനര്‍ നിര്‍മ്മിച്ച കിണര്‍ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കല്‍ ഇന്ന് വൈകിട്ട് 5.30ന് നാടിന് സമര്‍പ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും. അന്തിനാട് ഈസ്റ്റ് വാര്‍ഡിലെ തന്നെ ലക്ഷംവീട് കോളനി കിണറും ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍തന്നെ നവീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments