സംസ്ഥാനത്ത് ജി എസ് ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമനായി നടൻ മോഹൻലാൽ.
ജി എസ് ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജി എസ് ടി സംഘടിപ്പിച്ച ചടങ്ങിൽ വകുപ്പിന്റെ പുരസ്കാരം മന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന് സമ്മാനിച്ചു. നികുതി നൽകുന്നതും രാഷ്ട്ര സേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതി പിരിവിന് നിർണായക പങ്കുണ്ടെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിന്ന് അർഹതപ്പെട്ട ജി എസ് ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൃത്യമായി ജി എസ് ടി അടയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.
മികവുപുലർത്തിയ ജീവനക്കാർക്കും പുരസ്കാരംനൽകി. ജി എസ് ടി അവബോധത്തിനായി സ്കൂളുകളിൽ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികൾക്ക് മോഹൻലാൽ പുരസ്കാരം സമ്മാനിച്ചു.
0 Comments