കെ ദാമോദരൻ അനുസ്മരണം നടത്തി
മലബാർ മേഖലയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പെടുത്ത കെ.ദാമോദരൻ അനുസ്മരണം മേവട സുഭാഷ് ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു. ൈല ബ്രറി പ്രസിഡന്റ് ആർ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് ഉൽഘാടനം ചെയ്തു.
പ്രമുഖ നോവലിസ്റ്റ് ജോസ് മംഗലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ സി.എം. രവീന്ദ്രൻ , റ്റി.സി. ശ്രീകുമാർ , പി.റ്റി.തോമസ്, സാബു വിഡി, കെ.പി.സുരേഷ്, ഡോ. അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. റ്റി. ആർ. മുരളിധരൻ നായർ , എൽസി ബന്നി , അശ്വതിJ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
0 Comments