ദുർഗ്ഗ് സംഭവം ഒറ്റപ്പെട്ടതല്ല,കേന്ദ്ര സർക്കാർ കണ്ണു തുറക്കണം. ഡാൻ്റീസ് കൂനാനിക്കൽ .
പവിത്രമായ ഹൈന്ദവ സംസ്കാരത്തെ മലിനപ്പെടുത്തി ഇതര മതസ്ഥരുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ട് രാജ്യത്ത് വർഗ്ഗീയവിദ്വേഷം വിതയ്ക്കുന്ന ബജ്റംഗ്ദളിനെ നിരോധിക്കണമെന്നും ദേശവിരുദ്ധരായ യഥാർത്ഥ കുറ്റവാളികളെ ജയിലിലടച്ച് നിരപരാധികളായ സിസ്റ്റർമാർക്ക് നീതി ഉറപ്പുവരുത്തണമെന്നും പാലാ രൂപതാപാസ്റ്ററൽ കൗൺസിൽ സാമൂഹ്യ പ്രവർത്തന സമിതി ചെയർമാരും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫീസറുമായ ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.
ഭരണഘടനാ മൂല്യങ്ങളും നിയമ വ്യവസ്ഥയും അട്ടിമറിച്ചുകൊണ്ട് വർഗീയ താൽപര്യം മുൻനിർത്തി ന്യൂനപക്ഷ അവകാശങ്ങളുടെ മേൽ തുടരുന്ന ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണാതെ സമീപകാലങ്ങളിൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ വൈദികർക്കും സിസ്റ്റർമാർക്കും നേരെയും പള്ളികൾക്കും സ്കൂളുകൾക്കും കന്യാസ്ത്രീ മഠങ്ങൾക്കുമൊക്കെ നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്ക് മുൻപിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിസ്സംഗത ആശങ്കപ്പെടുത്തുന്നതായും ഇൻഡ്യയെ മത രാഷ്ട്രമാക്കി മാറ്റുവാനുള്ള നിഗൂഢശ്രമങ്ങൾക്കെതിരെ ജാഗ്രതപുലർത്താനാവണമെന്നും ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു.
കാഞ്ഞിരമറ്റത്ത് നടന്ന കർഷക യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. തേജസ് കർഷക ദളം പ്രസിഡൻ്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ഓലിയ്ക്ക തകടിയിൽ , ടോമി മുടന്തിയാനി,ബെന്നി തോലാനിക്കൽ, തോമസ് മാത്യു, ജോസ് മാത്യു, റ്റോമി തോമസ്, റ്റോമി പുന്നയ്ക്കാപ്പള്ളിൽ, ജോസ് തോലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments