കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണം....ചത്തീസ്ഘട്ടിൽ നടക്കുന്നത് വർഗ്ഗീയ ഗുണ്ടായിസം: കേ .കോൺ (എം)....ജോസ്.കെ മാണിയേയും എൽ.ഡി.എഫ് എം.പി.മാരേയും തടഞ്ഞതിൽ വൻ പ്രതിഷേധം .....പാലായിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി....
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും, രോഗികളും, അസമത്വം നേരിടുന്നവരുടേയും ഇടയിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് നിയമവും, നീതിയും ഇല്ലാതെ വ്യാജ ആരോപണങ്ങൾ ഉയർത്തി അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർ പ്രീതി മേരിയെയും, സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഉടൻ മോചിപ്പിക്കാൻ ഉള്ള നടപടികൾ കേന്ദ്രസർക്കാർ ഇടപെട്ട് നടത്തണമെന്നും, അകാരണമായി സിസ്റ്റർമാരെ തുറുങ്കിലടച്ച ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടികൾ എടുക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം പാലാ കുരിശുപള്ളി കവലയിൽ നടത്തുകയായിരുന്നു അദ്ദേഹം.
വീഡിയോ ഇവിടെ കാണാം 👇👇
അവിടുത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് അവിടെ വിഷയം അറിഞ്ഞമട്ടില്ല. ഭരണകൂടത്തിൻ്റെ പിന്തുണയിൽ നടക്കുന്ന വർഗ്ഗീയ ഗുണ്ടായിസമാണ് അവിടെ നടക്കുന്നത്.
ഇന്ന് ജോസ്.കെ - മാണി ഉൾപ്പെടെ ഇടതു മുന്നണി എം.പിമാർ ക ന്യാസ്ത്രീകളെ സന്ദർശിക്കുവാൻ എത്തിയപ്പോൾ പോലീസ് തടയുകയാണ് ഉണ്ടായത്.
ഈ വിഷയത്തിൽ കേരള സമൂഹം കന്യാസ്ത്രീകൾക്കും സഭയ്ക്കും ഒപ്പമാണ് കേരള കോൺഗ്രസ് (എം) ഉം എൽ.ഡി.എഫും നിലകൊള്ളുന്നത്. കേരളത്തിലെ ബിജെപി ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് ദുരൂഹമാണ്. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിൽ ഉള്ള രണ്ട് മന്ത്രിമാർ ഈ വിഷയത്തിൽ എടുത്തിരിക്കുന്ന മൗനവ്രതം സംശയങ്ങൾക്ക് ഇടയാക്കുന്നു. അരമനകളിലും പള്ളികളിലും കേക്കുമായി എത്തുന്ന ബിജെപി നേതാക്കളൊന്നും ഇപ്പോൾ ഒന്നും ഉരിയാടുന്നില്ല. ബിജെപിയായ ക്രിസ്ത്യൻ നേതാക്കന്മാർ ഇനിയും ആ പാർട്ടിയിൽ തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല ബിജെപി ഒരു മതേതര പാർട്ടി അല്ല എന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം. ബിജെപി കേന്ദ്രത്തിലും തുടർന്ന് പല സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയതിനു ശേഷം വ്യാപകമായി ക്രിസ്ത്യൻ പള്ളികളും, ക്രിസ്തീയ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയാണ്. പല സന്ദർഭങ്ങൾ ആയി സിസ്റ്റർ വത്സമ്മ ജോണും, മിഷനറി ഗ്രഹാം സ്റ്റൈൻസും കുടുംബവും, ഏറ്റവും സ്വാത്വികനായിരുന്ന സ്റ്റാൻ സ്വാമിയും കൊല്ലപ്പെട്ടത് യാദൃശ്ചിക സംഭവങ്ങൾ അല്ല . അടുത്ത കാലത്ത് മധ്യപ്രദേശിൽ പുരോഹിതരെ ആക്രമിച്ചതുൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടാവുന്ന സംഭവവികാസങ്ങൾ ആർഎസ്എസിന്റെയും ബിജെപിയുടെയും അറിവോടെയുള്ളതാണ്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ ഭരണഘടനാപരമായ മത വിശ്വാസ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണ്. ഇതിനെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുവാൻ കേരള കോൺഗ്രസ് (എം) പ്രതിജ്ഞാബദ്ധം ആണെന്നും ലോപ്പസ് മാത്യു അറിയിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ. അലക്സ് അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ച് യോഗവും പാല കുരിശുപള്ളി കവലയിൽ നടന്നു. പ്രവർത്തകർ മെഴുകുതിരി കത്തിച്ചു പിടിച്ചു കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
0 Comments