കെഴുവംകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കെഴുവംകുളം എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ നിര്‍മ്മിക്കുന്ന സാനിട്ടേഷന്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിന്നു ജി. പിള്ള, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ നെടുപുറം, മുന്‍ പഞ്ചാത്ത് മെമ്പര്‍ ഷാജി കരുണാകരന്‍ നായര്‍, പി.റ്റി.എ. പ്രസിഡന്റ് ഹരികൃഷ്ണന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments