ടെക്സ്റ്റൈല്‍ ഷോപ്പ് ഉടമയെയും മാനേജരായ യുവതിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആയൂരിലുള്ള ലാവിഷ് ടെക്സ്റ്റൈല്‍സ് ഉടമ മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരാണ് മരിച്ചത്. കടയ്‌ക്കുള്ളിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു വർഷം മുമ്ബാണ് അലി, ആയൂർ- കോട്ടാരക്കര റോഡില്‍ ടെക്സ്റ്റൈല്‍ ഷോപ്പ് ആരംഭിച്ചത്. ആയൂരില്‍ തന്നെയുള്ള ഫർണിച്ചർ ഷോപ്പിന്റെ പാർട്ണർ കൂടിയാണ് ഇദ്ദേഹം . ഇവിടെ ദിവ്യ ജോലി ചെയ്തിരുന്നതായാണ് വിവരം.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നതായി മറ്റ് ജീവനക്കാർ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോള്‍ വീട്ടില്‍ എത്തിയിരുന്നില്ല. മരിച്ച ദിവ്യയ്‌ക്ക് രണ്ട് പെണ്‍മക്കളുണ്ട്. വിവരമറിഞ്ഞ് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
0 Comments