എക്സിക്യൂട്ടീവ് ക്ലബിന്റെ നേതൃത്വത്തിൽ, കുറവിലങ്ങാട് കൃഷിഭവൻ, ഫെഡറൽബാങ്ക് എന്നിവരുടെ സഹകരണത്തോടെ കൃഷിക്കാർക്കും, കൃഷിയെ സ്നേഹിക്കുന്നവർക്കുമായി ഈവരുന്ന ഞായറാഴ്ച 27/07//2025രാവിലെ10 മണിമുതൽ എക്സിക്യൂട്ടീവ് ക്ലബ്ഹൗസിൽ കാലഘട്ടത്തിന് യോചിക്കുന്ന നൂതന കൃഷി രീതിയെകുറിച്ച് സെമിനാർ സംഘടിപ്പിക്കുകയാണ്.
കോട്ടയം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് ചിറതടം മുഖ്യ പ്രഭാഷണം നടത്തുന്നു.
എക്സിക്യൂട്ടീവ് ക്ലബ് പ്രസിഡന്റ് റോബി ചാണ്ടി അധ്യക്ഷത വഹിക്കുന്ന സെമിനാർ
പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉൽഘാടനം നിർവ്വഹിക്കും. ഫെഡറൽ ബാങ്ക് കുറവിലങ്ങാട് ബ്രാഞ്ച് ഹെഡ് &സീനിയർമാനേജർ അന്ന ജോൺസ് മംഗലം, പഞ്ചായത്ത് വാർഡ് മെമ്പർ ബേബി തൊണ്ടാകുഴി തുടങ്ങിയവർ പ്രസംഗിക്കുന്നു.
അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ജോ പൈനാപ്പള്ളി നൂതന കൃഷി രീതിയെക്കുറിച്ച് ക്ലാസ് നയിക്കുന്നതാണ്
ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്ക് 4 ഇനം പച്ചക്കറി തൈകൾ ലഭിക്കുന്നതാണ്.
രജിസ്റ്റർ ചെയ്യേണ്ട നമ്പർ:9995352084 ,9447212988
0 Comments